അനര്‍ഹമായ കൃപകളാണ് ദൈവം നമുക്ക് നല്‍കുന്നത്: മാര്‍പാപ്പ

ദൈവത്തില്‍ നിന്ന് നാം സ്വീകരിക്കുന്ന കൃപകള്‍ പലതും നാം അര്‍ഹിക്കുന്നതല്ലെന്നും പകരം സ്‌നേഹനിധിയായ ദൈവം നമുക്ക് ദാനമായി നല്‍കുന്നതാണ് അവയില്‍ പലതുമെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ദൈവത്തിന്റെ പ്രവര്‍ത്തികള്‍ നീതിയേക്കാള്‍ ഒരുപടി മുന്നിലാണ് നില്‍ക്കുന്നത്. ന്യായത്തിനു മുന്നേ സഞ്ചരിച്ച് കൃപകള്‍ നല്‍കി ദൈവം നമ്മെ സംതൃപ്തരാക്കുന്നു. എല്ലാം കൃപയാലാണ് സാധ്യമാകുന്നത്. പാപമോചനം കൃപയാലാണ്, വിശുദ്ധി നേടല്‍ കൃപയാലാണ്, അങ്ങനെ പലതും. അതായത് കൃപയാല്‍ നാം ആഗ്രഹിക്കുന്നതിലും അര്‍ഹിക്കുന്നതിലും കൂടുതല്‍ ദൈവം നമുക്കായി നല്‍കുന്നു. എല്ലാം അതിന്റെ പൂര്‍ണ്ണതയിലാണ് ദൈവം നല്‍കുന്നതും” -പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.