ഇവാഞ്ചലിന എന്ന യുവതിയെ ദൈവം രക്ഷിച്ച കഥ

ഹിമപാതവും ചെളിയും താണ്ടി 25 മൈല്‍ ദൂരമാണ് ഇവാഞ്ചലിന എന്ന യുവതി പെറുവിലെ ലിമാ തീരത്ത് കൂടി സഞ്ചരിച്ചത്. ദൈവം തന്റെ കൂടെയുണ്ടെന്ന ഉത്തമബോധ്യമാണ് തന്നെ നയിച്ചതെന്ന് അവര്‍ ആത്മവിശ്വാസത്തോടെ വെളിപ്പെടുത്തുന്നു. രാജ്യത്താകെ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കം നാശം വിതച്ച സമയമായിരുന്നു അത്.  എഴുപത് പേര്‍ കൊല്ലപ്പെടുകയും ഏഴായിരത്തിലധികം പേര്‍ക്ക് ദുരന്തബാധിതരായി തുടരുകയും ചെയ്യുന്നു.
പെറുവിലെ ഒരു വനപ്രദേശത്ത് ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് ഇവാഞ്ചലീന  താമസിച്ചിരുന്നത്. തൊട്ടടുത്തുള്ള സ്ഥലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോയ സമയത്താണ് ഇവര്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് പോയത്. ഭര്‍ത്താവ് ഒരു മരത്തടിയില്‍ പിടിച്ച് കിടക്കുകയും അതേ സമയം ഇവാഞ്ചലീന ഒഴുക്കില്‍പ്പെട്ട് നീങ്ങുന്നത് കാണുകയും ചെയ്തു. ചെളിക്കു മുകളിലൂടെ അവള്‍ തെന്നിനീങ്ങുന്നത് കണ്ടെന്നും ജീവനോടെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇവാഞ്ചലീനയുടെ ഭര്‍ത്താവ് പറയുന്നു.
ജനുവരി മുതല്‍ പെറുവില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലാണ്. നിരവധി പേര്‍ എല്ലാം നഷ്ടപ്പെട്ടവരായി ഇവിടെ അവശേഷിക്കുന്നു.  ഇവര്‍ക്ക് സഹായവും പിന്തുണയും നല്‍കാന്‍ നിരവധി സംഘടകളും മുന്നോട്ട് വന്നിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ അനുഭവിക്കുന്ന പെറുവിലെ ജനങ്ങള്‍ക്ക് സഹായവും പ്രാര്‍ത്ഥനയും അര്‍പ്പിക്കുന്നതായി ഫ്രാന്‍സിസ് പാപ്പയും പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.