അന്നന്നു വേണ്ടുന്ന ആഹാരം 255: വിശുദ്ധ കുർബാനയും കുടുംബജീവിതവും

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയെ ഏകദേശം ഏഴു ഭാഗങ്ങളായിട്ടാണ് തിരുസഭ തിരിച്ചിരിക്കുന്നത്. ആമുഖശുശ്രൂഷയില്‍ ആരംഭിച്ച് സമാപനശുശ്രൂഷയില്‍ അവസാനിക്കുന്ന ഏഴു ഭാഗങ്ങള്‍. ഈ ഏഴു ഭാഗങ്ങളും കുടുംബജീവിതവുമായി ഏറെ ബന്ധം പുലര്‍ത്തുന്നതാണ്. ആമുഖശുശ്രൂഷയില്‍ ഈശോയുടെ ജനനവും ബാല്യകാലവും മാമ്മോദീസയും ഒക്കെ അനുസ്മരിക്കുന്ന, രഹസ്യജീവിതം ഓര്‍ക്കുന്ന ആമുഖശ്രൂഷ. തുടര്‍ന്ന് വചനശുശ്രൂഷയാണ്. വചനത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന വചനശുശ്രൂഷ. ഈ രണ്ടു ശുശ്രൂഷകളും കുടുംബജീവിതവുമായി ഒത്തിരിയേറെ ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS