അന്നന്നു വേണ്ടുന്ന ആഹാരം 254: വി. ഡൊമിനിക്ക് സാവിയോ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് മാർച്ച് 9. ഒരു കൊച്ചു വിശുദ്ധന്റെ തിരുനാൾ നമ്മൾ ഇന്ന് ആചരിക്കുകയാണ്. വി. ഡൊമിനിക്ക് സാവിയോ. ഡോൺ ബോസ്‌കോയുടെ സ്കൂളിൽ പന്ത്രണ്ടാം വയസിൽ അവൻ ചേർന്നു. അതുവരെ ഏകദേശം 12 മൈലുകളോളം യാത്ര ചെയ്തായിരുന്നു അവന്‍ സ്കൂളില്‍ പഠിക്കാനായി പോയിരുന്നത്. ഒത്തിരിയേറ കുര്‍ബാനയെ സ്നേഹിച്ച വ്യക്തിയാണ് വി. ഡൊമിനിക്ക് സാവിയോ. അവന്റെ ആദ്യകുര്‍ബാന സ്വീകരണത്തെക്കുറിച്ചൊക്കെ ചോദിക്കുമ്പോൾ വി. ഡോണ്‍ ബോസ്കോയോട് വളരെ വാചാലനായി ഒത്തിരിയേറെ സന്തോഷത്തോടെ സ്നേഹത്തോടെ സംസാരിച്ചിരുന്നതായിട്ട് വി. ഡോണ്‍ ബോസ്കോ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.