അന്നന്നു വേണ്ടുന്ന ആഹാരം 234: വി. ജെമ്മ ഗെൽഗാനി

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നമുക്ക് പരിചിതയായ ഒരു വിശുദ്ധയമാണ് വി. ജെമ്മ ഗെല്‍ഗാനി. ആ വിശുദ്ധയുടെ, ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ഒരുപാട് ഉദ്ധരണികള്‍ നമ്മള്‍ കേട്ടിട്ടുണ്ടാവാം.

വിശുദ്ധയുടെ ആദ്യകുര്‍ബാന സ്വീകരണത്തിനുശേഷം തന്റെ കൂട്ടുകാരിയോട് വി. ജെമ്മ ചോദിച്ചു: “എന്റെ ഹൃദയം കത്തിയെരിയുന്നതുപോലെ തോന്നുന്നു. നിനക്ക് ഇങ്ങനെ അനുഭവപ്പെടുന്നുണ്ടോ?” ദൈവാലയത്തില്‍ ദിവ്യബലിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ, തന്റെ ഹൃദയം കത്തിയെരിയുന്നതുപോലെയും താന്‍ വെറും ചാരമായി മാറുമോ എന്നുപോലും സംശയിച്ചിരുന്നു.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS