അന്നന്നു വേണ്ടുന്ന ആഹാരം 147: വിശുദ്ധ കുര്‍ബാന മുടക്കപ്പെട്ടവര്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നമ്മള്‍ കേള്‍ക്കാറുണ്ട്, ചില വ്യക്തികളെ വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ തിരുസഭ മുടക്കാറുണ്ട് എന്ന്. അങ്ങനെ മുടക്കം വരുന്നത് പരസ്യമായിട്ട് വിശ്വാസപരിത്യാഗങ്ങള്‍ നടത്തിയവര്‍, സഭയുടെ നിര്‍ദ്ദേശപ്രകാരമുള്ള വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കാത്തവര്‍, സത്താപരിണാമം എന്ന വിശ്വാസ സത്യത്തില്‍ വിശ്വസിക്കാത്തവര്‍ അങ്ങനെയുള്ളവരെ വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ നിന്ന് സഭ മുടക്കാറുണ്ട്. എന്നാല്‍ ഇത് സഭ എടുക്കുന്ന ഒരു ശിക്ഷാനടപടിയല്ല. മറിച്ച്,അവരുടെ തെറ്റുകള്‍ തിരുത്തി വീണ്ടും സഭയുടെ കൂട്ടായ്മയിലേയ്ക്ക് കടന്നുവരാനായിട്ട് സഭ നല്‍കുന്ന ഒരു അവസരമായിട്ട് ഇതിനെ എല്ലാവരും തിരിച്ചറിയണം.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.