പൂർണ്ണമായും കത്തി നശിച്ച കാറിൽ പോറൽ പോലും ഏൽക്കാതെ ജപമാലയും തിരുഹൃദയ പ്രാർത്ഥനയും

പൂർണ്ണമായും കത്തി നശിച്ച കാറിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ ജപമാലയും തിരുഹൃദയ പ്രാർത്ഥനയും കണ്ടെത്തി. ബ്രസീലിൽ ആണ് സംഭവം നടന്നത്. മരിയ എമിലിയ എന്ന സ്ത്രീയുടെ കാറാണ് പൂർണ്ണമായും നശിച്ചത്. ഈ കാറിനുള്ളിൽ സുരക്ഷിതമായി കണ്ടെത്തിയ ജപമാലയുടെയും പ്രാർത്ഥനയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കാർ നിർത്തിയിട്ട ശേഷം പുറത്തേയ്ക്കു പോയ മരിയ തിരിച്ചു വരുമ്പോൾ കാണുന്നത് കാറിൽ നിന്നും തീ ഉയരുന്നതാണ്. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം തീയണച്ചു. അപ്പോഴേയ്ക്കും കാറിനുള്ളിലെ സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചിരുന്നു. എന്നാൽ മരിയയെ അത്ഭുതപ്പെടുത്തിയത് കാറിൽ സൂക്ഷിച്ചിരുന്ന ജപമാലയും തിരുഹൃദയ പ്രാർത്ഥനയും ദിവ്യകാരുണ്യത്തിന്റെ ചിത്രങ്ങളും യാതൊരു കേടുപാടും കൂടാതെ സുരക്ഷിതമായി ഇരിക്കുന്നു എന്ന വസ്തുതയാണ്. ഈ ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.