‘ഫെറ്റേ ഡിയു ടു ടെച്ചെ’ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവർക്ക് പാപ്പാ ദണ്ഡവിമോചനം പ്രഖ്യാപിച്ചു 

ഈ വർഷം മാതാവിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന ‘ഫെറ്റ്-ഡിയു ഡു ടെച്ചെ’ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനഞ്ചാം തീയതിയാണ് ഈ പ്രദക്ഷിണം നടക്കുക. അക്കാഡിയാന ജനതയെ സംബന്ധിച്ചിടത്തോളം ഈ ദിവസം വളരെ പ്രത്യേകത നിറഞ്ഞതാണ്.

അഞ്ചാം വർഷമാണ് ‘ഫെറ്റ്-ഡിയു ഡു ടെച്ചെ’ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കുന്നത്. ഇത് ജലമാർഗ്ഗം ആണ് നടക്കുന്നത്. വളരെ പ്രത്യേകത നിറഞ്ഞതും ഭക്തിപൂർവ്വം നടത്തിവരുന്നതുമായ ഒന്നാണ് ഈ ദിവ്യകാരുണ്യ പ്രദക്ഷിണം. കരമാർഗ്ഗം നടത്താതെ ജലമാർഗ്ഗം ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുന്നത് അക്കാഡിയാന ജനതയിലേയ്ക്ക് കത്തോലിക്കാവിശ്വാസം കടന്നുവന്നതിനെ പ്രത്യേകം അനുസ്മരിപ്പിക്കുവാനായിട്ടാണ്.

ഫ്രഞ്ച്-കനേഡിയൻ കുടിയേറ്റക്കാരുടെ കടന്നുവരവോടെയാണ് ഇവിടെ ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തുകൾ വിതറുന്നത്. തുടർന്ന് വിശ്വാസത്തെപ്രതി ഏറെ പീഡനങ്ങൾ സഹിക്കേണ്ടതായും വന്നു ഇവർക്ക്. ഈ വർഷത്തെ യൂക്കറിസ്റ്റിക് ഘോഷയാത്രയ്ക്ക് നൂറുകണക്കിനാളുകൾ ബോട്ടിലും ആയിരക്കണക്കിനാളുകള്‍ കാൽനടയായും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം 38 മൈൽ ദൂരം സഞ്ചരിക്കും.