അന്നന്നു വേണ്ടുന്ന ആഹാരം 133: ആരംഭം മുതൽ അവസാനം വരെ

വിശുദ്ധ കുർബാനയുടെ പ്രാരംഭഗാനം മുതൽ ഒടുക്കം വരെയുള്ള എല്ലാ ഭാഗങ്ങളും പ്രാധാന്യം അർഹിക്കുന്നതാണ്. പലപ്പോഴും വിശുദ്ധ കുർബാനയുടെ തുടക്കം മുതൽ പങ്കെടുക്കാൻ നമുക്ക് പറ്റാറില്ല. അതിന് ധാരാളം കാരണങ്ങൾ പറയാനുമുണ്ടാവും. എന്നാൽ ഓർക്കുക, കുർബാനയുടെ തുടക്കഭാഗങ്ങളിലാണ് ഈശോയുടെ ജനനവും രഹസ്യജീവിതവും മാമ്മോദീസായും ഒക്കെ അനുസ്മരിക്കുന്നത്. ഈശോയുടെ ജനനം അനുസ്മരിക്കാതെ എങ്ങനെ നമുക്ക് ഈശോയുടെ പരസ്യജീവിതത്തിലേയ്ക്ക് പ്രവേശിക്കാൻ കഴിയും?

ഫാ. റോബിൻ കാരിക്കാട്ട് MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.