ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്ന് സമാപനം

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നടക്കുന്ന അൻപത്തിരണ്ടാം ദിവ്യകാരുണ്യ കോൺഗ്രസിന് ഇന്ന് സമാപനം. സമാപന സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 11.30 -ന് ബുഡാപെസ്റ്റിലെ ഹീറോസ് ചത്വരത്തിൽ ഫ്രാൻസിസ് മാർപാപ്പ ദിവ്യബലിയർപ്പിക്കും.

മാർപാപ്പയെ സ്വീകരിക്കാൻ ബുഡാപെസ്റ്റ് ഒരുങ്ങിയതായി ദിവ്യകാരുണ്യ കോൺഗ്രസ് സംഘാടകർ അറിയിച്ചു. മാർപ്പാപ്പയുടെ ഹംഗറി, സ്ലോവാക്യ പര്യടനത്തിനു ഇന്ന് തുടക്കം കുറിക്കും. 15 -തിയതി വരെയാണ്  നാല് ദിവസത്തെ സന്ദർശനം. ഇന്ന് രാവിലെ പാപ്പാ ബുഡാപെസ്റ്റിൽ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.