വിശുദ്ധ കുർബാനയും അനുദിന വചനവും ഡിസംബർ 22

“പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല” (യോഹന്നാന്‍ 3 : 36).

നിത്യജീവൻ നേടാനുള്ള രണ്ട് വഴികളെ ഈശോ നമുക്ക് പരിചയപ്പെടുത്തുന്നു, 1. പുത്രനിൽ വിശ്വസിക്കുക, 2. പുത്രനെ അനുസരിക്കുക. ഈ രണ്ടു കാര്യങ്ങളിലൂടെയും നിത്യജീവൻ പ്രാപിക്കാൻ ഈശോ നമുക്ക് നൽകിയ എളുപ്പവഴിയാണ് പരിശുദ്ധ കുർബാന. ഒന്നാമതായി, പുത്രനായ ഈശോയിൽ വിശ്വസിക്കുന്നവർ അവന്റെ ശരീര രക്തങ്ങളാകുന്ന കുർബാനയിൽ വിശ്വസിക്കുന്നവരായിരിക്കും.

രണ്ടാമതായി, കുർബാന അർപ്പിച്ച് കുർബാന സ്വീകരിക്കുന്നവർ പുത്രനായ ഈശോ സെഹിയോൻ മാളികയിൽ അന്ത്യത്താഴത്തിൽ നൽകിയ, “ഓർമ്മയാചരിക്കുവിൻ, വാങ്ങി ഭക്ഷിക്കുവിൻ” എന്ന കൽപനയെ അനുസരിക്കുന്നവരായിരിക്കും. കുർബാനയായ ഈശോയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ്, അവനെ അനുസരിച്ച് നമുക്ക് നിത്യജീവൻ പ്രാപിക്കാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.