പകർച്ചവ്യാധിയും കൊടുങ്കാറ്റും വലച്ച ജനത്തിനു ആശ്വാസമായി ദിവ്യകാരുണ്യ പ്രദക്ഷിണം

കൊറോണ വൈറസ് പകർച്ചവ്യാധിയും ഹന്ന ചുഴലിക്കാറ്റും തകർത്ത ജീവിതങ്ങൾക്ക് പ്രത്യാശ പകർന്നുകൊണ്ട് ദിവ്യകാരുണ്യ പ്രദക്ഷിണം. ടെക്സസിലെ റിയോ ഗ്രാൻഡെ വാലിയിലെ രണ്ട് ആശുപത്രികളിൽ കഴിയുന്ന രോഗികളും ചുഴലിക്കാറ്റിന് ഇരകളും ആയവരുടെ പക്കലേക്കാണ് ദിവ്യകാരുണ്യവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും വഹിച്ചുകൊണ്ട് പ്രദക്ഷിണം നടന്നത്.

ബ്രൗൺസ്‌വില്ലെ രൂപതയിലെ ഒരു കൂട്ടം ഡീക്കന്മാർ ആണ് ഈ പ്രദക്ഷിണത്തിനു ചുക്കാൻ പിടിച്ചത്. കോവിഡ് രോഗത്തിൽ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നവര്‍ക്കും ചുഴലിക്കാറ്റിൽ പരിക്കേറ്റു ചികിത്സയിൽ ആയിരിക്കുന്നവർക്കും പ്രത്യാശ പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദക്ഷിണം നടന്നത്. പ്രദക്ഷിണത്തിനിടെ ആരോഗ്യ കേന്ദ്രങ്ങളുടെ ജനാലകളിൽ നിന്നു രോഗികളായ ആളുകൾ പ്രാർത്ഥിക്കുകയും ദിവ്യകാരുണ്യ ആശീർവാദം ഏറ്റുവാങ്ങുകയും ചെയ്തു.

ടെക്സസിലെ റിയോ ഗ്രാൻഡെ വാലി കോവിഡിന്റെയും ചുഴലിക്കാറ്റിന്റെയും പ്രഹരത്താൽ തളർന്നിരിക്കുകയാണ്. അവരുടെ അവസ്ഥ അതീവ വേദനാജനകം തന്നെ. ഇങ്ങനെ വേദനയിൽ കഴിഞ്ഞവർക്കും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ അനുഗ്രഹമായിരുന്നു ഈ ദിവ്യകാരുണ്യ പ്രദക്ഷിണം എന്ന് ന്യൂസ്ട്രാ സിയോറ ഡെൽ റെഫ്യൂജിയോ പാരിഷിലെ ഡീക്കനായ ജോസ് ഹംബെർട്ടോ റിയോസ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.