യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് എത്യോപ്യൻ ബിഷപ്പുമാർ

എത്യോപ്യയിലെ ടിഗ്രെ മേഖലയിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും രണ്ട് ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്‌ത സാഹചര്യത്തില്‍ അക്രമം അവസാനിപ്പിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് എത്യോപ്യയിലെ ബിഷപ്പുമാർ. ആഫ്രിക്കയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ എത്യോപ്യയിൽ വംശീയ അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെയാണ് യുദ്ധം ആരംഭിച്ചത്. അതിന്റെ ഫലമായി ടിഗ്രെയുടെ പലഭാഗങ്ങളും അതിരൂക്ഷമായ ക്ഷാമവും ദുരിതവും നേരിടുകയാണ്.

ആഴ്ചകൾക്കുള്ളിൽ പോരാട്ടം അവസാനിക്കുമെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ഉറപ്പു നൽകിയിരുന്നെങ്കിൽ കൂടിയും ആക്രമണങ്ങൾ രൂക്ഷമാകുന്ന ചെയ്തത്. “എല്ലാ എത്യോപ്യക്കാരും പരസ്പരം സഹോദരീസഹോദരന്മാരായി സ്വീകരിക്കുന്ന ഒരു സമയത്തെ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. ജീവനും സ്വത്തുക്കളും മാത്രമല്ല യുദ്ധം തകർക്കുന്നത്. മറിച്ച്, സമാധാനവും അനുരഞ്ജനവും കൂടിയാണ്” – ബിഷപ്പുമാർ പറഞ്ഞു.

അക്രമവും തത്ഫലമായുള്ള മാനുഷികപ്രതിസന്ധിയും ടിഗ്രെയെ പിടിമുറുക്കിയതിനാൽ സമാധാനത്തിനും എല്ലാവരുടെയും സംരക്ഷണത്തിനുമായി പ്രാർത്ഥിച്ചതായി ബിഷപ്പുമാർ പറഞ്ഞു. യുദ്ധം കാരണം ഭക്ഷണത്തിനായി ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെന്നും നാല് ലക്ഷത്തിലധികം ആളുകൾ ഭക്ഷണം കണ്ടെത്താൻ പാടുപെടുകയാണെന്നും 33,000 കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും യുഎൻ സുരക്ഷാസമിതി ജൂലൈ ആദ്യവാരം മുന്നറിയിപ്പ് നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.