ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികതയെക്കുറിച്ച്‌ സെമിനാര്‍ നടത്തി

ലെസ്റ്റര്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ഡോക്ടേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യപരിചരണത്തിലെ ധാര്‍മ്മികതയെയും സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള സെമിനാര്‍ നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

മനുഷ്യശരീരത്തെ കേവലം ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മാത്രം കാണരുതെന്നും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ നിരന്തരം ദൈവത്തെ മഹത്വപ്പെടുത്തേണ്ടവനാണെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ശരീരത്തെയും ആത്മാവിനെയും വേർപെടുത്തിക്കാണാതെ അവന്റെ സമ്പൂർണ്ണതയിൽ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രോട്ടോ സിഞ്ചെല്ലുസ് മോൺ. ആന്റണിചുണ്ടെലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ ട്യൂട്ടർ ഡോ. ഡേവ് ക്രിക്കെ സെമിനാറിനു നേതൃത്വം നല്കി. സമകാലിക ലോകത്തിലുള്ള ആരോഗ്യപരിചരണത്തിൽ ഉയർന്നുവരുന്ന ധാർമ്മിക-സാന്മാർഗ്ഗിക വിഷയങ്ങൾക്ക് വിശ്വാസത്തിന്റെ വെളിച്ചത്തിൽ എപ്രകാരം പരിഹാരം കണ്ടെത്താനാവുമെന്ന് സെമിനാറിൽ ചർച്ച ചെയ്തു.

സിഞ്ചെല്ലുസ് മോൺ. ജോർജ്ജ് ചേലക്കൽ, ഫാ. ഫാനെസ്‌വ പത്തിൽ, ഡോ. മിനി നെൽസൺ, ഡോ. മാർട്ടിൻ ആന്റണി, ഡോ. മനോ ജോസഫ്, ഡോ. സെബി സെബാസ്റ്റ്യന്, ഡോ. നീതു സെബാസ്റ്റ്യൻ, ഡോ. ഷെറിൻ ജോസ് എന്നിവർ സെമിനാറിനു നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.