ബയോ എത്തിക്സ് ഫോറം സ്ഥാപിച്ചു

ഇന്ത്യൻ കാത്തലിക്ക് ബിഷപ്‌സ് കോൺഫറൻസിന്റെ നേതൃത്വത്തിൽ ബയോ എത്തിക്കൽ ഫോറം രൂപീകൃതമായി. ക്ലിനിക്കൽ പ്രാക്ടീസ്, ബയോ മെഡിക്കൽ റീസേർച്ച്, ആരോഗ്യസംരക്ഷണ വിഷയങ്ങളിൽ പൊതുനയം എന്നിവയിൽ ഉയരാൻ സാധ്യതയുള്ള ധാർമ്മികചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങളും നിയമസഹായങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫോറം സ്ഥാപിതമായത്.

ഫോറത്തിന്റെ ആദ്യ ഡയറക്ടറായി ബാംഗ്ലൂർ അതിരൂപതാ അംഗമായ റവ. ഡോ. ക്രിസ്റ്റഫർ വിമൽരാജിനെ തിരഞ്ഞെടുത്തു. റാഞ്ചി ആർച്ചുബിഷപ്പും സിബിസിഐ കമ്മീഷൻ ആൻഡ് തിയോളജി ആൻഡ് ഡോക്ടറിൻ ചെയർമാനുമായ ബിഷപ്പ് ഫെലിക്സ് ടോപ്പോ ഫോറത്തിന്റെ ചെയർമാനായി ചുമതലയേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.