പട്ടിണി നിര്‍മ്മാര്‍ജ്ജനം നീതിയുടെ വിളി: ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലെഗര്‍

പട്ടിണിയെ സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കുവാനുള്ള ശ്രമം നീതിയുടെ വിളിയാണെന്ന് ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലെഗര്‍. അമേരിക്കയുടെ  അന്താരാഷ്ട്ര രാഷ്ട്രീയ സാമ്പത്തിക വികസന പരിപാടിയും ചെന്തേസിമൂസ് ആന്നൂസ് പ്രോ പൊന്തേഫിച്ചെ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം ഓര്‍മിപ്പിച്ചത്.

സാങ്കേതിക വിദ്യയില്‍ സമൂഹത്തിനു പുരോഗതി നേരിടുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആഹാരത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടിണി നിവാരണത്തിന് അന്താരാഷ്ട്രതലത്തില്‍ പക്വമായ സഹകരണം ആവശ്യമാണെന്നും അത് ഉറപ്പുവരുത്തുക അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂ യോര്‍ക്കിലെ ഫോര്‍ഡാം സര്‍വകലാശാലയിലാണ്‌ സമ്മേളനം നടന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.