തങ്ങളെ മറന്നുപോകരുതെന്ന് ഭൂകമ്പത്തിന്റെ ഇരകള്‍

ഇക്വഡോര്‍: ഇക്വഡോറില്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ ‘തങ്ങളെ മറന്നുപോകരുതെന്ന്’ ലോകത്തോട് യാചിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഇക്വഡോറിനെ എല്ലാ രീതിയിലും തകര്‍ത്ത് കളഞ്ഞ ഭൂകമ്പം സംഭവിച്ചത്.  660 പേരാണ് ഈ ഭൂകമ്പത്തില്‍ മരിച്ചത്. കൂടാതെ ധാരാളം ആളുകള്‍ക്ക് തങ്ങളുടെ വീടും വസ്തുക്കളും നഷ്ടപ്പെടുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷവും ഇവിടത്തെ ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ല. താത്ക്കാലിക ഷെഡ്ഡുകളിലും മുളവീടുകളിലുമാണ് ഇവര്‍ ഇപ്പോഴും ജീവിക്കുന്നത്.
രണ്ടായിരത്തോളം ജനങ്ങള്‍ ഇപ്പോഴും ഭൂകമ്പത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഗ്രാമാന്തരീക്ഷത്തിലാണ് ഇവരുടെ ജീവിതം. പുറംലോകത്തിന്റെ പിന്തുണയില്ലാതെ ഇവര്‍ക്ക് മുന്നോട്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന് പോര്‍ട്ടോവീജിയോ അതിരൂപത ബിഷപ്പ് ഫാദര്‍ വാള്‍ട്ടര്‍ കൊറോണല്‍ പറയുന്നു. ഭൂകമ്പത്തില്‍ 52 ഓളം ദേവാലയങ്ങള്‍ ഇവിടെ തകര്‍ന്ന് പോയിരുന്നു. 7.8 ആണ് റെക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പം തീവ്രത രേഖപ്പെടുത്തിയത്. ഇതില്‍ 25 എണ്ണം മാത്രമേ പുനര്‍നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളൂ.
ദേവാലയങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ അത്യാവശ്യ ഘടകമാണെന്ന് ഇവിടത്തെ ജനങ്ങള്‍ പറയുന്നു. താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളിലാണ് ഇപ്പോള്‍ വിശുദ്ധ ബലി അര്‍പ്പിക്കുന്നത്. ഭൂകമ്പത്തില്‍ നിന്ന് വിടുതല്‍ പ്രാപിക്കാന്‍ പുറംലോകത്തിന്റെ പിന്തുണ ആവശ്യമാണെന്ന് ഇക്വഡോറിയന്‍ ജനത പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.