മോൺ. വിൻസെന്‍റ് നെല്ലായിപ്പറമ്പിലിന്‍റെ മെത്രാഭിഷേകം നവംബർ ഒന്നിന്

ബിജ്നോർ രൂപതയുടെ തൃതീയ മെത്രാനായി ചുമതലയേൽക്കുന്ന മോൺ. വിൻസെന്‍റ് നെല്ലായിപ്പറമ്പിലിന്‍റെ മെത്രാഭിഷേകം നവംബർ ഒന്നിന്. ക്വാട്ട്ദ്വാർ സെന്‍റ് ജോസഫ്സ് കോൺവന്‍റ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ ആണ് മെത്രാഭിഷേക ശുശ്രൂഷകൾ. രാവിലെ 9.30ന് ആരംഭിക്കുന്ന മെത്രാഭിഷേക ശുശ്രൂഷകൾക്കു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.

ആഗ്ര ആർച്ച്ബിഷപ് ഡോ. ആൽബർട്ട് ഡിസൂസ, ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ബിജ്നോർ രൂപത മെത്രാൻ മാർ ജോൺ വടക്കേൽ സിഎംഐ, ബിഷപ് എമരിറ്റസ് മാർ ഗ്രേഷ്യൻ മുണ്ടാടൻ സിഎംഐ തുടങ്ങിയവർ സഹകാർമികരായിരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു പൊതുസമ്മേളനം നടക്കും.