ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പരിസ്ഥിതി ദിനചാരണം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമങ്ങൾ തോറും കാർഷിക-വനവൽകരണ പരിപാടികൾ നടപ്പിലാക്കുന്നു. എല്ലാ ഭവനങ്ങളിലും തണൽ തരുന്നതും ഫലം കായ്ക്കുന്നതുമായ നാടൻ ഫലവൃക്ഷങ്ങളുടെ പ്രോത്സാഹനമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്നത്.

പ്ലാവ്, വിവിധ തരം മാവുകൾ, ഞാവൽ, റംബൂട്ടാൻ, പുലോസാൻ, മംഗോസ്റ്റിൻ, ചാമ്പ, അത്തി, തുടങ്ങിയ വൃക്ഷങ്ങളുടെ പ്രോത്സാഹനമാണ് ജിഡിഎസ് ലക്ഷ്യം വച്ചിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തടിയൻപാട് മരിയസദൻ അനിമേഷൻ സെന്ററിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ നിർവഹിച്ചു. ചടങ്ങിൽ ഇടുക്കി കോവിഡ് കോൺട്രോൾ ഓഫീസർ ഡോ. സിബി ജോർജ്, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, തോമസ് പുളിൻതൊട്ടിയിൽ റോജിൻ റോയ്, ബാംഗ്ലൂർ സെന്റ്. ജോസഫ് കോളേജ് സാമൂഹ്യസേവന വിഭാഗം വിദ്യാർത്ഥിനികളായ ജോമോൾ ജോസഫ്, ഫെബി അന്ന കുര്യാക്കോസ്, നിമ്മി സോസ ജെയിംസ് എന്നിവർ പങ്കെടുത്തു.

പരിസ്ഥിതിദിനത്തിൽ ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിിലാആയി 50,000- ത്തോളം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.