രൂപത പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ജീ​വ​നം-2018 ഇന്ന്

 

വാ​ഴ​ക്കു​ളം:കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ജീ​വ​നം-2018 ഇ​ന്നു വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ക്കും. ​ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നടത്തുന്ന സമ്മേളനം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കെ​സി​വൈ​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി​ൻ ക​ണി​വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​റി​ൾ അ​ത്തി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ​സി​വൈ​എം, മി​ജാ​ർ​ക്ക്, ദീ​പി​ക, ഹോം​ഗ്രോ​ണ്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ഷ​ര​ഹി​ത ഫ​ല​ങ്ങ​ൾ ആ​രോ​ഗ്യ​മു​ള്ള ജ​ന​ത എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​വ​രു​ന്ന ഫ​ല സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​ന​വും കാ​ർ​ഷി​ക സെ​മി​നാ​റും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​സി​റി​യ​ക് ഞാ​ളൂ​ർ, വാ​ഴ​ക്കു​ളം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ൽ, ഫ​ല​സ​മൃ​ദ്ധി സം​സ്ഥാ​ന കോ – ​ഓ​ർ​ഡി​നേ​റ്റ​ർ സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ടോം ​ച​ക്കാ​ല​ക്കു​ന്നേ​ൽ, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി​ൻ താ​ന്നി​ക്കാ​മ​റ്റ​ത്തി​ൽ, വാ​ഴ​ക്കു​ളം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ജോ​സ്, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​ലീ​ന എ​ഫ്സി​സി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ർ​ക്കി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.