എന്റെ രക്ഷകന്‍ ഷോ അങ്കമാലിയില്‍

കൊച്ചി: ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോ ആയ എന്റെ രക്ഷകന്‍ അങ്കമാലിയില്‍  എത്തുന്നു. പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന ബൈബിള്‍ മെഗാഷോയ്ക്ക് വേദിയൊരുക്കുന്നത് സുബോധന പാസ്റ്ററല്‍ സെന്ററാണ്.  

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എന്റെ രക്ഷകന്‍ മെഗാഷോയില്‍ ബൈബിള്‍ സംഭവങ്ങളെ ആധുനിക സാങ്കേതിക സംവിധാനത്തിന്റെ അകമ്പടിയോടെ  ഏറ്റവും മികച്ച ദൃശ്യവിരുന്നാക്കിയിരിക്കുന്നു. ഇരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള ഇരുപതു സെന്റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. 150 ഓളം കലാകാരന്മാര്‍ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷിമൃഗാദികളും വേദിയിലെത്തുന്നുണ്ട്. 

ഉല്പത്തി സംഭവങ്ങളിലൂടെ ആരംഭിക്കുന്ന മെഗാഷോ ക്രിസ്തുവിന്റെ ജനനം മുതല്‍ പരസ്യജീവിതം, പീഡാസഹനം, കുരിശുമരണം, ഉത്ഥാനം തുടങ്ങിയ സംഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്. ക്രിസ്തുവിന്റെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും അരങ്ങിലെത്തുന്നുണ്ട്. 

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആര്‍.പി.പ്രദീഷാണ് യേശുക്രിസ്തുവിന്റെ വേഷം അവതരിപ്പിക്കുന്നത്.  രംഗാവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ച സൂര്യ കൃഷ്ണമൂര്‍ത്തിക്കൊപ്പം പ്രഫ.വി.മധുസൂദനന്‍ നായര്‍,  പണ്ഡിറ്റ് രമേശ് നാരായണന്‍, പട്ടണം റഷീദ് എന്നിവരും വേദിയിലെത്തുന്നു. മേയ് അഞ്ചു മുതല്‍ ഒമ്പതു വരെ അങ്കമാലി സെന്റ് ജോസഫ്‌സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണു ഷോ ഒരുക്കിയിരിക്കുന്നത്.

 ഫോണ്‍: 9633878597, 0484 2453048

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.