സീറോമലബാര്‍ ഡിസംബര്‍ 31 – വര്‍ഷാവസാനം

2017 എന്ന വര്‍ഷത്തിലെ അവസാന ദിനത്തിലാണ് നമ്മള്‍. ഒരിക്കലും തിരിച്ചു വരില്ലാത്ത ഒരു വര്‍ഷം കൂടെ നമ്മെ സംബന്ധിച്ച് കടന്നുപോകുന്നു. പിന്നിട്ട ഓരോ നിമിഷവും അങ്ങനെ തന്നെയാണ്. തിരിച്ചുവരില്ല. അപ്പോള്‍ നമുക്ക് ലഭിക്കുന്ന നിമിഷങ്ങളെ, ദിവസങ്ങളെ എത്ര കരുതലോടെ വേണം നമ്മള്‍ ചിലവഴിക്കാന്‍! എത്രയോ കാര്യങ്ങള്‍ക്കായി നമ്മള്‍ നന്ദിപറയേണ്ടതുണ്ട്. എത്രയോ ദുരന്തങ്ങളാണ് നമ്മള്‍ കഴിഞ്ഞവര്‍ഷം സാക്ഷിയായത്. നല്ലതും മോശവും എന്ന് നമ്മള്‍ വിധിയെഴുതുന്ന അനേക കാര്യങ്ങളിലൂടെ നമ്മള്‍ കടന്നുപോയി. വര്‍ഷത്തിന്റെ ഒടുവില്‍ നില്‍ക്കുമ്പോള്‍ നമുക്ക് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ദൈവമേ, നിന്റെ ഹിതം നിറവേറട്ടെ. ദാനമായി കിട്ടിയ ഈ ജീവിതത്തിലെ ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മറ്റെന്താണ് നമുക്ക് പറയാനുള്ളത് നന്ദിയല്ലാതെ. മറ്റൊരുകാര്യം കൂടി ഓര്‍മ്മിക്കേണ്ടതുണ്ട്. വര്‍ഷം അവസാനിക്കുന്നു എന്നതിലല്ല നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്; അതിലുപരി പുതിയ ഒരുവര്‍ഷം ആരംഭിക്കുന്നു എന്നതിലാണ്. വര്‍ഷത്തിന്റെ ഒടുവില്‍ കൂടുതല്‍ പ്രതീക്ഷയോടെ നമുക്ക് പുതുവര്‍ഷത്തിനായി കാത്തിരിക്കാം.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.