കല്‍ദായ പാത്രിയാര്‍ക്കേറ്റിന്റെ പേരിനോടു കൂടെയുണ്ടായിരുന്ന ബാബിലോണ്‍ പരാമര്‍ശം നീക്കം ചെയ്തു

1830 മുതല്‍ ഉപയോഗിച്ചു വന്നിരുന്ന കല്‍ദായന്‍ പാത്രിയാര്‍ക്കേറ്റിന്റെ പേരിനോടു കൂടെയുണ്ടായിരുന്ന ‘ബാബിലോണ്‍’ പരാമര്‍ശം നീക്കം ചെയ്തു. ചരിത്രപരമായി അനുചിതം എന്ന് ചൂണ്ടിക്കാട്ടിയാണ് പാത്രിയാര്‍ക്കിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക സൂചികയില്‍ ‘കല്‍ദായ ബാബിലോണിയന്‍ പാത്രിയാര്‍ക്കേറ്റ്’ എന്നത് ‘കല്‍ദായന്‍ പാത്രിയാര്‍ക്കേറ്റ്’ എന്നാക്കി മാറ്റിയത്.

പുരാതന ബാബിലോണ്‍ രാജ്യത്തിന്റെ തലസ്ഥാന നാമപരാമര്‍ശം ചരിത്രപരമായ പിശകാണെന്നും അത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും പാത്രിയാര്‍ക്കീസ് ലൂയിസ് സാക്കോ വിശദീകരിച്ചു. ബാബിലോണ്‍ ഒരിക്കലും മെത്രാന്റെയോ പാത്രിയാര്‍ക്കിന്റെയോ സിംഹാസനമായിരുന്നില്ല എന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അതിനാല്‍ പാത്രിയാര്‍ക്കേറ്റിന്റെ വിഭാഗത്തില്‍ കല്‍ദേയന്‍ എന്ന വിശേഷണം മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ.

പതിനേഴാം നൂറ്റാണ്ടോടെയാണ് പത്രോസിന്റെ സിംഹാസനത്തില്‍ നിന്ന് വിട്ടുനിന്ന പൗരസ്ത്യ സീറോ എന്നതില്‍ നിന്ന് വ്യത്യസ്തമായി കല്‍ദായ എന്ന നാമം പ്രചാരത്തിലായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.