നൈജീരിയയിൽ പുരോഹിതനുൾപ്പെടെ 11 പേരെ തട്ടിക്കൊണ്ടു പോയി

നൈജീരിയയിലെ കടുന അതിരൂപതയിൽ സേവനം ചെയ്തുവന്നിരുന്ന കത്തോലിക്കാ പുരോഹിതനുൾപ്പെടെ 11 പേരെ മെയ് 17-ന് ആയുധധാരികൾ തട്ടിക്കൊണ്ടു പോയി. ആക്രമണത്തിൽ എട്ടുപേർ മരണമടയുകയും ചെയ്തു. ആയുധധാരികൾ കഡാജെ ജനതയുടെ വീടുകളിലേക്ക് തിങ്കളാഴ്ച രാവിലെ അതിക്രമിച്ചുകടക്കുകയും ആക്രമിക്കുകയുമായിരുന്നു.

കഡാജെ നിവാസികൾ  തിങ്കളാഴ്ച അതിരാവിലെ വെടിയൊച്ചകൾ കേട്ടുകൊണ്ടാണ് എഴുന്നേറ്റത്. ആക്രമണത്തെ തുടർന്ന് ഗ്രാമവാസികൾ സൈനികസഹായം ആവശ്യപ്പെട്ടിട്ടും ആരും തന്നെ എത്തിയില്ലെന്നും അവർ പറഞ്ഞു.

തീവ്രവാദി ക്യാമ്പുകൾ ഉണ്ടെന്നു സംശയിക്കുന്ന കടുനയിൽ മെയ് 14-ന് ആഭ്യന്തര സുരക്ഷാവകുപ്പ് വ്യോമാക്രമണം നടത്തി നിരവധി കൊള്ളസംഘങ്ങളെ നശിപ്പിച്ചതിനു പിന്നാലെയാണ് ഈ സംഭവം. വ്യോമാക്രമണം, സായുധ രഹസ്യാന്വേഷണം, പട്രോളിംഗ് എന്നിവ ഉൾപ്പെടുന്ന വിവിധ സുരക്ഷാപ്രവർത്തനങ്ങൾ തുടരുമെന്ന് സംസ്ഥാന ആഭ്യന്തര സുരക്ഷാ കമ്മീഷണർ സാമുവൽ അരുവാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.