ജപമാലയാണ് എന്റെ ശക്തി എന്റെ ക്രിസ്തുവിനെ ഞാന്‍ സ്‌നേഹിക്കുന്നു; വിശ്വാസം ഏറ്റു പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍

അതിമനോഹര പ്രകടനം നടത്തി, എതിരാളികളെ സധൈര്യം നേരിട്ട്, ഇംഗ്ലണ്ട് ടീമിനെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തിച്ചിരിക്കുകയാണ് ടീം ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍. ബൗളര്‍മാരെ നാലുപാടും അടിച്ച് പറത്താനുള്ള അദ്ദേഹത്തിന്റെ മിടുക്ക് തന്നെയാണ് ഫൈനല്‍ ഗ്രൗണ്ടിലേക്ക് ഇംഗ്ലണ്ടിന് വേദിയൊരുക്കിയത്. ഇപ്പോഴിതാ കളി മികവിന് പുറമേ മറ്റൊരു വിഷയത്തില്‍ കൂടി ഇയോണ്‍ മോര്‍ഗന്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നു.

ടീമിന്റെ വിജയത്തെക്കുറിച്ചും വ്യക്തിപരമായ കളി മികവിനെക്കുറിച്ചും ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മോര്‍ഗന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

‘എന്റെ ടീമിന് വേണ്ടി കൊന്ത കൈയില്‍ എടുത്തു മാതാവിന്റെ മുമ്പില്‍ മുട്ട് കുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് എനിക്കു നല്‍കുന്ന ഊര്‍ജം ചെറുതല്ല ,തോറ്റാലും ജയിച്ചാലും എന്റെ അമ്മയോടുള്ള സ്‌നേഹം ഞാന്‍ വിട്ടു കളയില്ല. മാതാവിനോടുള്ള തന്റെ ഭക്തി തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍. ലോകകപ്പ് ഫൈനലിലേയ്ക്ക് എത്തിയിരിക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും ലോകം ഈ നാളുകളില്‍ ഉറ്റു നോക്കുന്ന വ്യക്തിയാണ് ഇയോണ്‍ മോര്‍ഗന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ