ആമസോൺ സിനഡ് എട്ടാം ദിനം: ആത്മാവിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതത്തിൽ ഇടം കൊടുക്കുക

പരിശുദ്ധത്മാവിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതത്തിൽ ഇടം നല്കുന്നവരാകുവാൻ ആമസോൺ സിനഡ് എട്ടാം ദിനം ഓർമ്മിപ്പിച്ചു. കാരണം സഭയ്ക്ക് ദരിദ്രരുടെ കാര്യത്തിൽ ശ്രദ്ധ ഉണ്ടെന്ന് മറന്നുപോകരുതെന്നും ആമസോൺ സിനഡ്.

നിസംഗത എന്നത് വലിയ പാപമാണ്. ആത്മാവിന്റെ പ്രവർത്തനങ്ങൾക്ക് ചെവികൊടുക്കാത്ത അവസ്ഥയാണത്. അതിനാൽ തീക്ഷ്ണത കൈവിടാതെ സുവിശേഷം ജീവിക്കുന്നവരും കൊടുക്കുന്നവരും ആകുവാനുള്ള ആഹ്വാനമാണ് സിൻഡ് നൽകിയത്.

കുടിയേറ്റക്കാരുടെ പ്രശ്നം സിനഡ് ചർച്ചാവിഷയമാക്കി. നഗരങ്ങളിലേക്ക് കുടിയേറി വരുന്നവർ തങ്ങൾ ആയിരുന്ന ജീവിത സാഹചര്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ സാഹചര്യങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളേണ്ടിവരുന്നു. ഇത്തരം അവസരങ്ങളിൽ സഭയ്ക്ക് അവരുടെ ഇടയിൽ നിർണായക പങ്ക്‌ വഹിക്കാനുണ്ട്. സിനഡ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ