കൊറോണ വൈറസ്: ഒരു കോൺവെന്റിലെ എട്ട് സന്യാസിനിമാർ മരിച്ചു

അമേരിക്കയിലെ സബർബൻ മിൽ‌വാക്കി പ്രദേശത്ത് ഒരു കോൺവെന്റിലെ എട്ട് സന്യാസിനിമാർ കോവിഡ് ബാധിച്ച് മരിച്ചു. ഇവരിൽ നാലുപേർ ഒരേ ദിവസം ആണ് മരിച്ചത്. എഡ്യൂക്കേറ്റിംഗ് സിസ്റ്റേഴ്സ് ഓഫ് നോട്രെ ഡാം (ഔർ ലേഡി) കോൺഗ്രിഗേഷനിലെ അംഗങ്ങളാണ് മരണമടഞ്ഞത്.

നവംബർ അവസാനത്തോടെയാണ് ഇവരുടെ സമൂഹത്തിൽ കോവിഡ് വ്യാപിക്കുന്നത്. മരിച്ചവർ എല്ലാവരും തന്നെ എൺപതോ തൊണ്ണൂറോ വയസ് പ്രായമുള്ളവർ ആണ്. “ഈ സന്യാസിനിമാർ മരണമടഞ്ഞതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഇവരെല്ലാവരും തങ്ങളുടെ ജീവിതാവസാനം വരെ ദൈവത്തോടുള്ള വിശ്വസ്തതയിൽ ജീവിച്ചു” – പ്രൊവിൻഷ്യൽ സിസ്റ്റർ ഡെബ്ര മാരി സിയാനോ പറഞ്ഞു.

1859-ൽ മിൽ‌വാക്കിയിൽ ഒരു അനാഥാലയം സ്ഥാപിച്ച ഈ കോൺഗ്രിഗേഷൻ പിന്നീട് പ്രായമായവരേയും രോഗികളേയും സംരക്ഷിക്കുന്ന ഒരു ഭവനമായി മാറി. വിദ്യാഭ്യാസം കൊടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന ഒരു സമൂഹമാണ് ഇവരുടേത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.