എട്ട് കര്‍ദ്ദിനാള്‍മാര്‍ക്ക് കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ നിന്നും കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം

ഏഴ് വിശുദ്ധരുടെ നാമകരണം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ അപ്പസ്‌തോലിക കൊട്ടാരത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ നടന്ന കര്‍ദ്ദിനാളുമാരുടെ യോഗത്തില്‍ എട്ട് കര്‍ദ്ദിനാള്‍മാര്‍ക്ക് കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ നിന്നും കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

വത്തിക്കാനിലെ ആരാധന തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ, വത്തിക്കാന്‍ ഉന്നതകോടതിയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കെ, വിശുദ്ധരുടെ നാമകരണ തിരുസംഘത്തിന്റെ തലവന്‍ പദവിയില്‍ നിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോ, സെന്റ് പോള്‍ ബസിലിക്കയിലെ ആര്‍ച്ച്പ്രീസ്റ്റ് പദവിയില്‍ നിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ഫ്രാന്‍സെസ്‌കോ മൊണ്ടേറിസി, ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറി തലവന്‍ കര്‍ദ്ദിനാള്‍ മാരോ പിയാസെന്‍സാ, പൊന്തിഫിക്കല്‍ സാംസ്‌കാരിക സമിതി തലവന്‍ കര്‍ദ്ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റാവാസി, ഹിസ്റ്റോറിക്കല്‍ സയന്‍സിന്റെ പൊന്തിഫിക്കല്‍ സമിതി മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍ എന്നിവരാണ് കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്കുയര്‍ത്തപ്പെട്ടവര്‍.

കര്‍ദ്ദിനാള്‍ സമിതി തിരഞ്ഞെടുത്തവരെ പരമാധികാരിയായ മാര്‍പാപ്പയുടെ അംഗീകാരത്തോടെ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ നിന്നും കര്‍ദ്ദിനാള്‍ പ്രീസ്റ്റ് പദവിയിലേക്ക് മാറ്റാവുന്നതാണെന്നാണ് കാനോന്‍ നിയമസംഹിതയില്‍ പറയുന്നുണ്ട്. ഇവര്‍ കര്‍ദ്ദിനാള്‍ ഡീക്കന്‍ പദവിയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരുമായിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.