ജോലി നഷ്ടപ്പെട്ട വേദനയിലാണോ? ഇതാ, പ്രചോദനം നൽകുന്ന എട്ട് ബൈബിൾ ഉദ്ധരണികൾ

ഇന്ന് നിരവധി ആളുകൾ തൊഴിലില്ലായ്മ മൂലം വളരെയധികം ക്ലേശം അനുഭവിക്കുന്നവരാണ്. കോവിഡ് പകർച്ചവ്യാധി മൂലം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയിരിക്കുന്നു. പലർക്കും ജോലി നഷ്ടപ്പെടുകയും പുതിയ ജോലിസാധ്യതകൾ ഇല്ലാതാവുകയും ചെയ്തു. നിരാശയിലും വേദനയിലും കഴിയുന്ന തൊഴിൽരഹിതരായവർക്ക് പ്രചോദനം നൽകുന്ന എട്ട് ബൈബിൾ ഉദ്ധരണികൾ ഇതാ…

1. “കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. അത് നിങ്ങളുടെ നാശത്തിനല്ല; ക്ഷേമത്തിനുള്ള പദ്ധതിയാണ്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി” (ജെറ. 29:11).

2. “അതിനാൽ എന്ത് ഭക്ഷിക്കും എന്ത് പാനം ചെയ്യും എന്ത് ധരിക്കും എന്നു വിചാരിച്ച് നിങ്ങൾ ആകുലരാകേണ്ട. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയപിതാവിനറിയാം” (മത്തായി 6: 31-32).

3. “വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവമുണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കണം” (ഹെബ്രാ. 11:6).

4. “ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിന്നെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്. നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ” (1 പത്രോസ് 5: 6-7).

5. “ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ” (ഫിലി. 4:6).

6. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും” (മത്തായി 11: 28-30).

7. “അനർത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക. ഞാൻ നിന്നെ മോചിപ്പിക്കും. നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും” (സങ്കീ. 50:15).

8. “ദൈവത്തെ സ്നേഹിക്കുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നന്മക്കായി പരിണമിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ” (റോമ 8:28).

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.