ജപമാല പ്രാർത്ഥനയുടെ എട്ട് ഫലങ്ങൾ

പരിശുദ്ധ ജപമാല അനുദിനം ജപിക്കുന്നവർക്ക് എണ്ണമറ്റ അനുഗ്രഹങ്ങളും വിവരിക്കാനാവാത്ത കൃപകളുമാണ് ലഭിക്കുക. നമുക്കു മുമ്പേ കടന്നുപോയ വിശുദ്ധർ ഈ മഹത്തായ പ്രാർത്ഥനയുടെ എട്ടു ഫലങ്ങൾ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ജപമാല പ്രാർത്ഥന ശ്രദ്ധയോടെ ചൊല്ലുമ്പോൾ താഴെപ്പറയുന്ന ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നു.

  1. ജീവിതത്തിൽ സമാധാനം അനുഭവിക്കുന്നു

“നിങ്ങളുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും രാജ്യത്തും സമാധാനം പുലരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ എല്ലാ വൈകുന്നേരങ്ങളിലും ഒന്നിച്ചുകൂടി ജപമാല ചൊല്ലുക” – പതിനൊന്നാം പീയൂസ് പാപ്പ.

2. പ്രാർത്ഥനാസമയം കൂടുതൽ സാന്ദ്രമാകുന്നു

“പ്രാർത്ഥിക്കാനുള്ള ഏറ്റവും മഹത്തരമായ മാർഗ്ഗം ജപമാല ചൊല്ലി പ്രാർത്ഥിക്കുകയാണ്” – വി. ഫ്രാൻസീസ് ദി സാലസ്.

3. ജപമാലയിലെ രഹസ്യങ്ങളും പ്രാർത്ഥനകളും ദൈവവചനത്തോട് നമ്മെ കൂടുതൽ അടുപ്പിക്കുന്നു

“ദൂതന്‍ അവളുടെ അടുത്ത് വന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടു കൂടെ!” (ലൂക്കാ 1:28).

4. ശിഷ്യത്വത്തിൽ വളർത്തും

ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനാരീതിയും നിത്യജീവന്‍ നേടുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്‍ക്കുമുള്ള ഒരു പരിഹാരമാണത്; ഒപ്പം എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ത്ഥനാമാര്‍ഗ്ഗവും ഇല്ല” (ലിയോ പതിമൂന്നാമന്‍ പാപ്പ) ഈ പ്രാർത്ഥന ശരിക്കും ക്രിസ്തുശിഷ്യത്വത്തിൽ നമ്മളെ വളർത്തും.

5. ക്രിസ്തുവിന്റെ ശരീരമായ സഭയോടും സ്വർഗത്തോടും നമ്മെ കൂടുതൽ ബന്ധിപ്പിക്കുന്നു

“സ്വർഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ ചങ്ങലയാണ് പരിശുദ്ധ ജപമാല. അതിന്റെ ഒരു വശത്ത് നമ്മുടെ കരങ്ങളും മറുവശത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ കരങ്ങളും. ജപമാല പ്രാർത്ഥന പരിമിളധൂപം പോലെ അത്യുന്നതന്റെ പാദാന്തികത്തിലേക്കു പറന്നുയരുന്നു” – ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ.

6. ജീവിതലാളിത്യത്തിൽ വളർത്തും

“ജപമാല എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രാർത്ഥന. വിശിഷ്ടമായ ഒരു പ്രാർത്ഥന! ലാളിത്യം കൊണ്ടും ആഴമേറിയ ആദ്ധ്യാത്മികത കൊണ്ടും വിശിഷ്ടം” – വി. ജോൺപോൾ രണ്ടാമൻ.

7. മക്കളെ മറിയം ഹൃദയത്തിൽ സൂക്ഷിക്കും

“മാതാപിതാക്കൾ ജപമാല ചൊല്ലുമ്പോൾ, ജപമാല മുകളിലേക്കു പിടിച്ച് മറിയത്തോടു പറയണം, ‘ഈ കൊന്തമണികളാൽ എന്റെ കുഞ്ഞുങ്ങളെ നിന്റെ അമലോത്ഭവഹൃദയത്തിൽ ബന്ധിപ്പിക്കണമേ, അപ്പോൾ മറിയം അവരുടെ ആത്മാക്കളെ ശ്രദ്ധിച്ചുകൊള്ളും” – വി. ലൂയിസേ ഡേ മാരിലാക്.

8. ഇന്നത്തെ തിന്മകൾക്കെതിരെ ശക്തമായ സംരക്ഷണം തീർക്കും

“ലോകത്തിലെ ഇന്നത്തെ തിന്മകൾക്കെതിരായുള്ള ആയുധമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല. ദൈവം നൽകുന്ന എല്ലാ കൃപകളും പരിശുദ്ധ അമ്മ അനുഭവിച്ചിരുന്നു” – വി. പാദ്രെ പീയോ.

അനുദിനം ജപമാല ജപിച്ചാൽ ലഭിക്കുന്ന ചില ഫലങ്ങൾ മാത്രമാണിവ. മനുഷ്യബുദ്ധിക്ക് അതീതമായ നിരവധി ഫലങ്ങളും കൃപകളും മറിയത്തിന്റെ ജപമാല വഴി ഈശോ നമുക്കു നൽകുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.