അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നത് നിരോധിക്കാനുള്ള ശ്രമം എഡിന്‍ബര്‍ഗ് തള്ളി

അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ സെന്‍സര്‍ഷിപ്പ് സോണ്‍ രൂപീകരിക്കുവാനുള്ള നീക്കത്തിന് തടയിട്ട് എഡിന്‍ബര്‍ഗ് സിറ്റി കൗണ്‍സില്‍. കൗണ്‍സില്‍ അംഗങ്ങളില്‍ ചിലരും സ്‌കോട്ടിഷ് പോലീസും ചേര്‍ന്നാണ് അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതിനുള്ള സാധ്യത ഇല്ലാതാക്കണം എന്ന ആവശ്യം ഉന്നയിച്ചത്.

പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍, അബോര്‍ഷന്‍ ക്ലിനിക്കുകളുടെ മുന്നില്‍ നടത്തിവരുന്ന പ്രാര്‍ത്ഥനകള്‍ സമാധാനപരമാണെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായതായി അറിവോ തെളിവോ ഇല്ലെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് എഡിന്‍ബര്‍ഗ് ഈ ആവശ്യത്തെ തള്ളിയത്. സമാധാനപരമായ പ്രൊ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ എന്നും സാധ്യമാണെന്നും പാവപ്പെട്ട സ്ത്രീകള്‍ക്ക് വികാരപരവും സാമ്പത്തികവുമായ സഹായങ്ങള്‍ നല്‍കിയാല്‍ അബോര്‍ഷന്‍ നിരക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും എഡിന്‍ബര്‍ഗിലെ പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

സ്വതന്ത്രവും സമാധാനപരവുമായ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള വ്യക്തികളുടെ അവകാശത്തിന്റെ വിജയമാണ് ഇതെന്ന് എഡിന്‍ബര്‍ഗ് പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.