ഇടയ്ക്കാട് ഫൊറോന സമുദായ സംഘടനാ നേതൃസംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ അൽമായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ ഇടയ്ക്കാട് ഫൊറോനയിലെ ഫൊറോന ഭാരവാഹികളുടെയും യൂണിറ്റ് ഭാരവാഹികളുടെയും നേതൃസംഗമം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.

ഇടയ്ക്കാട് ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ് എക്‌സ്.എം.എൽ.എ ആമുഖസന്ദേശം നൽകി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ.മേഴ്‌സി ജോൺ മൂലക്കാട്ട്, കെ.സി.വൈ.എൽ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, കെ.സി.സി. ഫൊറോന പ്രസിഡന്റ് ജോസ്‌മോൻ പുഴക്കരോട്ട്, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് സിൻസി പാറേൽ, കെ.സി.വൈ.എൽ ഫൊറോന പ്രസിഡന്റ് ജിൻസ് പൂത്തറ എന്നിവർ പ്രസംഗിച്ചു.

ഫൊറോനയിലെ ഇടവക വികാരിമാർ, സമർപ്പിത പ്രതിനിധികൾ, കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എൽ സംഘടനകളുടെ ഫൊറോന-യൂണിറ്റ് ഭാരവാഹികൾ, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവരുൾപ്പടെ 130 പേർ സംഗമത്തിൽ പങ്കെടുത്തു. സമുദായ ശാക്തീകരണം, സമുദായ സംഘടനാ പ്രവർത്തനങ്ങൾ, യുവജന പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി. തുടർന്ന് ഓരോ ഇടവകയിലും സംഘടനാ ഭാരവാഹികളുടെ സംയുക്തയോഗങ്ങൾ നടത്തുവാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.