89-ാം പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

മലങ്കര സുറിയാനി കത്തോലിക്ക സഭ 89-ാമതു പുനരൈക്യവാര്‍ഷിക സഭാസംഗമവും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിനും തുടക്കമായി. വിവിധ ഭദ്രാസനങ്ങളില്‍ നിന്നും ആരംഭിച്ച ഛായാചിത്ര ദീപിശിഖ പതാക പ്രയാണങ്ങള്‍ ഇന്നലെ വൈകുന്നേരം അഞ്ചിനു കോട്ടയം ബഥനി ആശ്രമം ജനറലേറ്റില്‍ സംഗമിച്ചു. തുടര്‍ന്നു ഘോഷയാത്രയായി എത്തിയ ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്ക് സമ്മേളന നഗറായ കളത്തിപ്പടി ഗിരിദീപം കാമ്പസിലെ മാര്‍ ഈവാനിയോസ് നഗറില്‍ സ്വീകരണം നല്‍കി.

ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, ഏബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ഫാ. ജോസ് കുരുവിള പീടികയില്‍ ഒഐസി, മോണ്‍. ചെറിയാന്‍ താഴമണ്‍, ഫാ. സെബാസ്റ്റിയന്‍ കിഴക്കേതില്‍, ഫാ. ജോണ്‍ അരീക്കല്‍, മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫഌവര്‍ എസ്‌ഐസി, റവ. ഡോ. റെജി മനയ്ക്കലേട്ട്, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, എജി പറപ്പാട്ട്, ഷാജി മാത്യു, ടിനു കുര്യാക്കോസ്, വി.പി. മത്തായി, ഹണി വരിക്കപ്ലാംമൂട്ടില്‍, അജിത്ത് പുന്നൂസ് എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്. തിരുവനന്തപുരം മേജര്‍ അതിരൂപത, മാവേലിക്കര, പത്തനംതിട്ട രൂപതകളില്‍ നിന്നുള്ള ഛായാചിത്രങ്ങളും തിരുവല്ല അതിരൂപതയില്‍ നിന്നുള്ള ദീപശിഖയും മാര്‍ത്താണ്ഡം, ഗുഡ്ഗാവ് രൂപതകളില്‍ നിന്നും പൂന-കഡ്കി എക്‌സാര്‍ക്കേറ്റില്‍ നിന്നുമുള്ള പതാക പ്രയാണങ്ങളും മൂവാറ്റുപുഴ, പാറശാല, ബത്തേരി രൂപതകളില്‍ നിന്നുള്ള സഭാ അസംബ്ലിയുടെയും ബഥനി ശതാബ്ദിയുടെയും സംഘടനകളുടെയും ലോഗോയും സമ്മേളന നഗറില്‍ മെത്രാപ്പോലീത്താമാര്‍ ഏറ്റുവാങ്ങിയത്.

മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ എല്ലാ ഭദ്രാസനങ്ങളില്‍ നിന്നമുള്ള എംസിവൈഎം, എംസിഎ ഭാരവാഹികള്‍, വൈദികര്‍, സമര്‍പ്പിതര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്നു രാവിലെ 7.30നു ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്തില്‍ വിശുദ്ധ കുര്‍ബാന. തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത വചന സന്ദേശം നല്‍കും. 8.30ന് സാമൂവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് മെത്രാപ്പോലീത്ത, തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ നടക്കും.

9.15ന് ആത്മായ സംഘടനയായ എംസിഎ അന്താരാഷ്ട്ര സമ്മേളനം സീറോ മലങ്കര സുറിയാനി സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കതോലിക്ക ബാവാ ഉദ്ഘാനം ചെയ്യും.എംസിഎ പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് ക്ലാസ് നയിക്കും. എംസിവൈഎം സംഗമം സതേണ്‍ റെയില്‍വേ സീനിയര്‍ ഡിവിഷണല്‍ പേഴ്‌സണല്‍ ഓഫീസര്‍ എം.പി. ലിപിന്‍രാജ് ഉദ്ഘാടനം ചെയ്യും. എംസിവൈഎം പ്രസിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കും. വിന്‍സന്റ് മാര്‍ പൗലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. മാര്‍ തോമസ് തറയില്‍ ക്ലാസ് നയിക്കും. 5.30മുതല്‍ സുവിശേഷ സന്ധ്യ.

സമാപനദിവസമായ 20ന് രാവിലെ എട്ടിന് രാവിലെ കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്കബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാപ്പോലീത്താമാരും വൈദികരും ചേര്‍ന്നു സമൂഹബലി അര്‍പ്പിക്കും. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു ചേരുന്നസമ്മേളനം ശിവഗിരി മഠം ജനറല്‍സെക്രട്ടറി പൂജനീയ സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്കബാവ അധ്യക്ഷത വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഫാ. ജോസ് കുരുവിള പീടികയില്‍, മദര്‍ ജനറല്‍ ലിറ്റില്‍ ഫഌര്‍, മദര്‍ ജനറല്‍ ഡി.എം. ജയില്‍സ്, ശോശാമ്മ തോമസ് പാലനില്‍ക്കുന്നതില്‍, റവ.ഡോ. റെജി മനയ്ക്കലേട്ട് എന്നിവര്‍ പ്രസംഗിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.