പുനരൈക്യ നവതി ആഘോഷം ഇന്ന് സമാപിക്കും

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങള്‍ക്ക് ഇന്നു സമാപനം. രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ജോസഫ് പെരുന്തോട്ടം ഉദ്ഘാടനംചെയ്യും. ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ആമുഖസന്ദേശം നല്‍കും. പൗരസ്ത്യതിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി, മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. ജാംബസ്ത്തീത്ത ഡിക്വാത്രോ, കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്, കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് എന്നിവര്‍ പങ്കെടുക്കും.

ഇന്നലെ വിവിധ സഭകളുടെ അധ്യക്ഷ്യന്മാര്‍ പങ്കെടുത്ത എക്യുമെനിക്കല്‍ സമ്മേളനം നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓണ്‍ലൈനായിട്ടാണ് സമ്മേളനംസംഘടിപ്പിച്ചത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ അധ്യക്ഷതവഹിച്ചു. മാര്‍ത്തോമ്മ സഭാ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.

മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് അലക്‌സിയോസ് മാര്‍ യൗസേബിയോസ്, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലം,കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ്പ് ജോര്‍ജ് ഉമ്മന്‍, പുനലൂര്‍ രൂപത ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, പുനരൈക്യ നവതി ആഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫാ. ബനഡിക്ട് കുര്യന്‍ പെരുമുറ്റത്ത് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.