പരിസ്ഥിതി സൗഹൃദ ജീവിതശൈലി: ദ്വിദിന പരിശീലനക്കളരിക്കു തുടക്കമായി

കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യവിഭാഗമായ കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മദ്ധ്യകേരളത്തിലെ രൂപതാ സാമൂഹ്യ സേവനവിഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ദ്വിദിന പരിശീലനക്കളരിക്കു തുടക്കമായി.

പ്രകൃതി പരിപോഷണം നമ്മുടെ കടമ എന്ന വിഷയത്തിൽ അടിച്ചിറ ആമോസ് സെന്ററിൽ സംഘടിപ്പിക്കുന്ന പരിശീലനക്കളരി കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. നാമോരോരുത്തരുടെയും ജീവിതശൈലി പരിസ്ഥിതി സൗഹൃദമാക്കുന്നതിലൂടെ മാത്രമേ പരിസ്ഥിതി പോഷണം സാധ്യമാകൂ എന്നും അതു വരുതലമുറയോടുള്ള നമ്മുടെ കടമയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ്ബ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ പി. ജെ വർക്കി, കെ.പി.ജോൺ, സിസ്റ്റർ റോസ് പുളിക്കൽ എസ്.ജെ, പ്രോഗ്രാം ഓഫീസർ ഡോ. വി.ആർ ഹരിദാസ്, സിസ്റ്റർ ജെസീന എസ്.ആർ.എ, അരുൺ ടി എന്നിവർ പ്രസംഗിച്ചു. കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, പാലാ, ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പരിശീലനക്കളരിയിൽ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.