എട്ട് നോമ്പ് അഞ്ചാം ദിവസം: പരിശുദ്ധ മറിയം – പരസഹായ തൽപര

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്.

പരസഹായം – ഈശോയുടെ പ്രബോധനത്തിന്റെ ചുരുക്കം തന്നിൽ തന്നെ ഒതുങ്ങാതെ അപരിനിലേക്ക് പടരുന്ന സ്നേഹത്തെക്കുറിച്ചായിരുന്നു. കഴിഞ്ഞ  പ്രളയദിനങ്ങളിൽ കേരളം കണ്ടതും സ്വയം മറന്ന് മറ്റുള്ളവരുടെ ജീവനെ സ്നേഹിക്കുന്ന ധാരാളം മനുഷ്യസ്നേഹികളെയായിരുന്നു.

പരസ്നേഹത്തിന്റെ ഏറ്റവും വലിയ മാതൃകയാണ് പരിശുദ്ധ മറിയം. ഈശോയെ ഗർഭം ധരിച്ചിരിക്കുമ്പോൾ തന്റെ ചാർച്ചക്കാരിയായ വൃദ്ധയായ എലിസബത്തും ഗർഭിണിയാണന്നറിയുമ്പോൾ യൂദായിലെ മലഞ്ചെരുവിലൂടെ അവളെ ശുശ്രൂഷിക്കാൻ ഓടുന്ന മറിയം, കാനായിലെ കല്യാണവീട് വീഞ്ഞ് തികയാതെ പരിഭ്രമിച്ചപ്പോൾ ഈശോയുടെ അടുക്കൽ പറഞ്ഞ് പരിഹാരം കണ്ടെത്തിയവൾ, പേടിച്ചരണ്ട് വാതിലുമടച്ചിരുന്ന ഈശോയുടെ ശിഷ്യരെ മകന്റെ മരണത്തിന്റെ ദുഃഖത്തിൽ പോലും ആശ്വസിപ്പിച്ച് ധൈര്യപ്പെടുത്തിയവൾ. ഇന്നും നമ്മുടെ ഏതാവശ്യങ്ങളിലും ഒരു പേടിയും കൂടാതെ നമുക്ക് സമീപിക്കാവുന്ന, സഹായിക്കുമെന്ന് ഉറപ്പുള്ള നമ്മുടെ സ്വന്തം അമ്മ.

നമുക്കും ഈ അമ്മയുടെ മാതൃകയിൽ പരസ്നേഹ ചൈതന്യത്താൽ നല്ല മനുഷ്യരാകാം. അപരനു വേണ്ടി ചെയ്യുന്നതൊന്നും വ്യർത്ഥമാവുകയില്ല എന്ന  കർത്താവിന്റെ ഉറപ്പ് അവന്റെ രണ്ടാം ആഗമനത്തെ പ്രതീക്ഷിച്ചിരിക്കുന്ന നമ്മുടെ ആശ്വാസമാകണം.

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.