ഈസ്റ്റര്‍ കുറ്റാരോപിതരുടെയും കുരിശിലേറ്റപ്പെട്ടവരുടെയും വിജയദിനം

കുറ്റാരോപിതരുടെയും പ്രതിചേര്‍ക്കപ്പെട്ടവരുടെയും കുറ്റം വിധിക്കപ്പെട്ടവരുടെയും കുരിശിലേറ്റപ്പെട്ടവരുടെയും വിജയദിനമാണ് ഈസ്റ്റര്‍. ചില പാഠങ്ങള്‍ നെഞ്ചിലേറ്റാം: കുറ്റാരോപിതാനായി എന്നതില്‍ മനസ്സ് മടുക്കരുത്; പരാജയഭീതിയോടെ ജീവിക്കരുത്; വിലകുറഞ്ഞ പ്രത്യാരോപണങ്ങളിലേക്ക് തരംതാഴരുത്; വികാരം കൊണ്ട് വിവേചനാശക്തി അടിയറ വയ്ക്കരുത്.

ശരിയാണ്. രക്ഷകനായ ക്രിസ്തു അനീതിയെ ചോദ്യം ചെയ്തു (യോഹ. 18:22). എന്നാല്‍, കുറ്റാരോപിതാനായപ്പോള്‍ നിശ്ശബ്ദനായി. കുറ്റം വിധിക്കപ്പെട്ട് കുരിശിലേറ്റപ്പെട്ടപ്പോള്‍ കുരിശിലേറ്റിയവര്‍ക്കുവേണ്ടി പിതാവിനോട് വക്കാലത്ത് പറഞ്ഞ് പ്രാര്‍ത്ഥിച്ചു. അവരെ ശത്രുക്കളായി കണ്ടില്ല; പ്രത്യുത, അവരെ പാപമരണങ്ങളില്‍ നിന്ന് വീണ്ടെടുക്കുവാനായി അവന്‍ സ്വയം ബലിവസ്തുവായി സഹിച്ചു. മരിച്ചു. മാത്രമല്ല, മരണത്തിന്റെമേല്‍ വിജയം വരിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ഉത്ഥിതന്റെ വിജയവഴികളാകട്ടെ നമ്മുടേതും.

മാര്‍ ടോണി നീലങ്കാവില്‍
തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍