ഭയപ്പെടാതെ പ്രത്യാശയോടെ ജീവിക്കാൻ ഈസ്റ്റർ ആവശ്യപ്പെടുന്നു

ലോകത്തെ മുഴുവൻ ധൈര്യപ്പെടുത്തി പാപ്പായുടെ ഈസ്റ്റർ ദിന ട്വിറ്റർ സന്ദേശം. ഈസ്റ്റർ ദിനത്തിൽ പാപ്പാ രണ്ട് സന്ദേശങ്ങളാണ് പോസ്റ്റ് ചെയ്തത്.

യേശുവിന്‍റെ ഉയിര്‍പ്പു തിരുനാളോടനുബന്ധിച്ച് ഏപ്രിൽ ഇരുപത്തൊന്നാം തീയതി പാപ്പാ രണ്ട് ട്വിറ്റർ സന്ദേശങ്ങൾ നൽകി. “ഇന്ന് ക്രിസ്തുവിന്‍റെ ശൂന്യമാക്കപ്പെട്ട കല്ലറയെക്കുറിച്ച് ധ്യാനിക്കുകയും ഭയപ്പെടേണ്ടാ, അവൻ ഉയിർത്തെഴുന്നേറ്റു എന്ന മാലാഖയുടെ ശബ്ദത്തെ ശ്രവിക്കുകയും ചെയ്യുന്നു” എന്ന് തന്‍റെ ആദ്യ ട്വിറ്റർ സന്ദേശത്തിലും, “ക്രിസ്തുവിന്‍റെ ഉത്ഥാനം ലോകത്തിന്‍റെ സത്യമായ പ്രത്യാശ” എന്ന് രണ്ടാമത്തെ ട്വിറ്റർ സന്ദേശത്തിലും ഫ്രാൻസിസ് പാപ്പാ ഓർമ്മപ്പെടുത്തി.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ് തുടങ്ങി യഥാക്രമം 6 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം Happy# Easter എന്ന ഹാന്‍ഡിലില്‍ പാപ്പാ കണ്ണിചേര്‍ത്തു.