ഈസ്റ്റർ ദിന ബോംബാക്രമണം: അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ശ്രീലങ്കൻ വിശ്വാസികൾ

2019 -ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ബോംബാക്രമണത്തെ തുടർന്നുള്ള അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ചുകൊണ്ട് ശ്രീലങ്കൻ ക്രൈസ്തവ വിശ്വാസികൾ കരിങ്കൊടി ഉയർത്തി നിശബ്ദപ്രതിഷേധം നടത്തി. ദൈവാലയങ്ങൾ, വീടുകൾ, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കറുത്ത കൊടി ഉയർത്തി വിശ്വാസികൾ പ്രതിഷേധത്തിൽ പങ്കുചേർന്നു.

ശ്രീലങ്കയിലെ ക്രൈസ്തവസമൂഹം അപകടത്തിലാണെന്ന് നിരവധി തവണ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയെങ്കിലും സർക്കാർ അത് വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്ന് കൊളംബോയിലെ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് പറഞ്ഞു. അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“സത്യം വെളിപ്പെടുത്താൻ സർക്കാരിന് താത്പര്യമില്ലെന്ന് ഇപ്പോൾ വ്യക്തമാണ്. ആളുകൾ അവരുടെ വേദനയും വെറുപ്പും പ്രകടിപ്പിക്കാൻ പ്രതിഷേധിക്കുന്നു” – കർദ്ദിനാൾ പറഞ്ഞു. ഈസ്റ്റർ ഞായറാഴ്ച ദിവസം മൂന്നു ദൈവാലയങ്ങളിലും ഹോട്ടലുകളിലുമായി നടന്ന ചാവേർ ബോംബാക്രമണത്തിൽ 270 -ലധികം പേർ കൊല്ലപ്പെടുകയും 500 -ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.