ഈസ്റ്റർ ദിന സ്ഫോടനങ്ങളുടെ സ്മരണയിൽ ശ്രീലങ്കൻ വിശ്വാസികൾ

ശ്രീലങ്കയിലെ ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരകൾക്കു ഇന്ന് രണ്ടു വയസ്. 2019 ഏപ്രിൽ 21 -നാണ് ശ്രീലങ്കയിൽ ഹോട്ടലുകളിലും ദൈവാലയങ്ങളിലുമായി സ്ഫോടനം ഉണ്ടായത്. ആക്രമണത്തിൽ 267 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

കൊളംബോ സെന്റ് ആന്റണീസ് ദൈവാലയത്തിൽ സ്ഫോടനം ഉണ്ടായത് രാവിലെ 8.45 -നാണ്. ഇതേ സമയം തന്നെ സ്‌ഫോടനത്തിനു ഇരകളായവർക്കായി പ്രാർത്ഥിക്കുവാൻ രണ്ടുമിനിറ്റ് എല്ലാവരും മൗനം ആചരിക്കണം എന്ന് കൊളംബോ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത് ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ച് വിശ്വാസികൾ മൗനപ്രാർത്ഥന നടത്തി. ഒപ്പം വേദനിക്കുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുസ്ലീങ്ങളും മൗന പ്രാർത്ഥനയിൽ പങ്കുചേർന്നു. ഇന്നേ ദിവസം ശ്രീലങ്കയിൽ ദൈവാലയങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.