ഇന്തോനേഷ്യയിൽ ഭൂകമ്പബാധിതർക്ക് ഇറ്റാലിയൻ ബിഷപ്പുമാരുടെ സഹായം

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ ദുരിതബാധിതരായ ആളുകൾക്കായി സഹായം നൽകി ഇറ്റാലിയൻ ബിഷപ്പുമാർ. 5,00,000 യൂറോ (ഏകദേശം 604 ആയിരം ഡോളർ) സഹായ ധനമായി മെത്രാൻ സമിതി കൈമാറി. ഭൂകമ്പത്തിൽ നാൽപ്പതിലേറെ ആളുകൾ മരണമടഞ്ഞിരുന്നു.

ഇന്തോനേഷ്യയ്ക്കുള്ള ആദ്യ സഹായം കാരിത്താസ് ഇറ്റാലിയാന വഴി നൽകപ്പെടും. 400 കിലോമീറ്റർ അകലെ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഡസൻ കണക്കിന് ആളുകൾ ഇരകളായി മാറി. നൂറുകണക്കിന് പരിക്കേറ്റവരും ആയിരക്കണക്കിന് പേർക്ക് വീടുകൾ വിട്ടുപോകേണ്ടതായും വന്നു. വൈദ്യുതി വിതരണം താറുമാറായി കിടക്കുകയാണ്. ഭൂകമ്പ ദുരിതം ഏറ്റവും കൂടുതൽ ബാധിച്ച ഭാഗങ്ങൾ ഒക്കെയും കോവിഡ് പകർച്ചവ്യാധിയുടെ തീവ്രത കൂടിയ ഇടങ്ങളാനെന്നു ബിഷപ്പുമാർ പ്രസ്താവനയിൽ വെളിപ്പെടുത്തി.

തെക്കുകിഴക്കൻ ഏഷ്യയിൽ കോവിഡ് -19 രൂക്ഷമായി ബാധിച്ച രാജ്യമാണ് ഇന്തോനേഷ്യ. 900,000 കേസുകളും 25,000 -ൽ അധികം മരണങ്ങളും കോവിഡ് മൂലം ഇവിടെ നടന്നു.അതിനാൽ തന്നെ ദുരിത ബാധിതരിലേയ്ക്ക് എത്രയും വേഗം സഹായം എത്തിക്കേണ്ടതും ആവശ്യമാണ്. ഈ സാഹചര്യത്തിൽ എല്ലാവിധ സന്നാഹനങ്ങളുമായി കാരിത്താസ് ഇന്തോനേഷ്യയും രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.