മയക്കുമരുന്ന് ആസക്തി തലച്ചോറിനെ ബാധിക്കുന്ന രോഗമാണ്

മയക്കുമരുന്ന് ആസക്തി സാമൂഹ്യ-ധാർമ്മികപ്രശ്നം എന്നതിനേക്കാൾ തലച്ചോറിനെ ബാധിക്കുന്ന രോഗമാണെന്ന് “നശാ മുക്ത് ഭാരത് അഭിയാൻ” മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ പറഞ്ഞു.

നമ്മുടെ ചിന്തയിലും കാഴ്ച്ചപ്പാടിലും സ്വഭാവത്തിലും മാറ്റം വരുത്തുന്ന രോഗമാണിത്. ഒറ്റത്തവണ ഉപയോഗം കൊണ്ടുപോലും ആസക്തിക്ക് അടിമയാകും എന്നതിനാൽ പരീക്ഷിച്ചുനോക്കാൻ പോലും കുട്ടികൾ ശ്രമിക്കരുത്. ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു ചാർളി പോൾ.

ചടങ്ങിൽ ഹെഡ് മിസ്ട്രസ് ജെയിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ജലീൽ താനത്ത്, ആൻസി വർഗീസ്, രമ്യ ജോസഫ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.

ലഹരിക്കെതിരെ തുടർ കർമ്മപരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു. ആയിരത്തോളം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.