അവശരെ സഹായിക്കുന്നത് ദൈവ ഹിതം: തോമസ് മാർ കൂറിലോസ്

ആലംബഹീനരെയും അവശരെയും സഹായിക്കുന്ന സ്‌നേഹ ഭവൻ നന്മയുടെ പ്രതീകമാണെന്നും ആലംബഹീനരെ സംരക്ഷിക്കുകയും സഹയിക്കുകയും ചെയ്യുന്നത് ദൈവ ഹിതം ആണെന്നും തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്. തെയോഫിലോസ് സ്‌നേഹ ഭവനത്തിന്റെ എട്ടാമത്തെ വാർഷികത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.

സമൂഹത്തിന് നന്മ ചെയ്യുന്ന കാര്യത്തിൽ മലങ്കര കത്തോലിക്കാ സഭ എപ്പോളും മുന്പിലുണ്ട് എന്ന് അദ്ദേഹം ചൂണ്ടി കാട്ടി. മന്ത്രി മാത്യു ടി തോമസ് ഉദ്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതി രൂപത വികാരി ജനറൽ മോൺ മാണി പുതിയിടം, തിരുവല്ല അതി രൂപത വികാരി ജനറൽ മോൺ ചെറിയാൻ താഴമൺ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

സമ്മേളനത്തിന് മുന്നോടിയായി നവീകരിച്ച പാസ്റ്ററൽ സെന്ററിലെ നവീകരിച്ച ചാപ്പൽ ർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ് വെഞ്ചിരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.