റവ. ഡോ. സാമുവൽ രായൻ എസ്ജെ അന്തരിച്ചു

പ്രശസ്ത ദൈവശാസ്ത്രജ്ഞൻ റവ. ഡോ. സാമുവൽ രായൻ എസ്ജെ (98) അന്തരിച്ചു. കഴിഞ്ഞ ഒരു വർഷമായി കോഴിക്കോട് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ 10.30 നു മലാപ്പറമ്പ് ക്രൈസ്റ്റ് ഹാൾ സെമിത്തേരിയിൽ.

1955 മാർച്ചിൽ വൈദിക പട്ടം സ്വീകരിച്ച അദ്ദേഹം റോമിലെ ഗ്രോഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1960 മുതൽ 1971 വരെ കേരളത്തിലെ ഐക്കഫ് പ്രസ്ഥാനത്തിന്റെ ചാപ്ലിൻ ആയിരുന്നു. ഭാരതീയ ദൈവ വിജ്ഞാനീയ ശാഖ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിനുള്ള പങ്കു വലുതാണ്. വിവിധ സെമിനാറുകളിൽ വിസിറ്റിങ് പ്രഫസർ ആയി സേവനം ചെയ്ത അദ്ദേഹം 2010 മുതൽ കാലടിയിലെ ഈശോ സഭയുടെ ആശ്രമമായ സമീക്ഷയിൽ വിശ്രമ ജീവിതത്തിലായിരുന്നു.

വിവിധ പുസ്തകങ്ങളുടെ രചയിതാവാണ് രായനച്ചൻ. കം ഹോളി സ്പിരിറ്റ് എന്നതാണ് അദ്ദേഹത്തിൻറെ ആദ്യ പുസ്തകം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.