ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭാ പരമാദ്ധ്യക്ഷൻ

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രഖ്യാപനത്തെ തുടർന്ന് ഡോ. മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പൊലീത്തായായി ചുമതലയേറ്റു.

കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായ ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഇരുപത്തിരണ്ടാം മലങ്കര മെത്രാപ്പൊലിത്തായും ഒൻപതാം കാതോലിക്കായുമായാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കാതോലിക്കാ സ്ഥാനാഭിഷേകച്ചടങ്ങ് വെള്ളിയാഴ്ച പരുമല പള്ളിയിൽ നടത്താൻ വൈകിട്ടു ചേർന്ന എപ്പിസ്‌കോപ്പൽ സുന്നഹദോസ് തീരുമാനിച്ചതായി സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.