മാതൃക ജീവിതം പുലർത്തുവാൻ സന്യസ്ഥരും വിശ്വസികളും ശ്രദ്ധിക്കണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

വെല്ലുവിളികളിൽ വീഴ്ചകളും ഇടര്‍ച്ചകളും ഉണ്ടാകാതിരിക്കാന്‍ വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം

ദൈവികമായ പ്രത്യാശയില്‍ ജീവിതം നയിക്കാന്‍ കൂടുതല്‍ ആഴമായ പ്രാര്‍ത്ഥനയും വിശ്വാസതീക്ഷ്ണതയും സഭയിലുണ്ടാകണമെന്നും ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും സ്‌നേഹത്തില്‍ ആഴപ്പെടാനും മറ്റുള്ളവര്‍ക്കു നന്മചെയ്യാനും വിശുദ്ധിയില്‍ വളരാനും വൈദികരും സന്യസ്തരും വിശ്വാസികളും ദൈവത്തിലാശ്രയിച്ചു പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ആഴമായ വിശ്വാസവും പ്രാര്‍ത്ഥനയും ആവശ്യമാണ്. സഭാംഗങ്ങളുടെ തെറ്റുകളെയും കുറ്റങ്ങളെയും ബലഹീനതകളെയും അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടിത്തന്നെയാണു സഭ എന്നും കാണുന്നത്. തെറ്റുകള്‍ സഭ ഒരിക്കലും മൂടിവയ്ക്കാറില്ല. ഉചിതമായ അന്വേഷണങ്ങളും തിരുത്തലുകളും ശിക്ഷണനടപടികളും ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ ദുരുപയോഗത്തിനെതിരേ പ്രാദേശിക ജാഗ്രതാ സമിതികളുമായി സഹകരിച്ചു നിയമനടപടികളുള്‍പ്പെടെ പ്രതിഷേധനടപടികള്‍ സ്വീകരിക്കാനും പ്രാദേശികതലത്തില്‍ ലീഗല്‍ സെല്ലുകള്‍ രൂപീകരിക്കാനും കെസിബിസി യോഗത്തില്‍ ധാരണയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.