സഭാമക്കൾ ജാഗരൂകരായിരിക്കുക: ഡോ. തോമസ് മാർ കുറിലോസ്

കത്തോലിക്കാ സഭയെ ബലഹീനമാക്കാൻ വിവിധ തലങ്ങളിൽ നിന്നുള്ള പ്രവർത്തികൾ ഉണ്ടാകുമ്പോൾ സഭാ മക്കൾ ഏറ്റവും ജാഗരൂഗരായിരിക്കണം എന്ന് തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കുറിലോസ്. നവമ ശതാബ്ദിയുടെ ഭാഗമായി ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന ദമ്പതീ ധ്യാനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സഭയെ തകർക്കുവാൻ പല ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഈ അവസരത്തിൽ ഏറ്റവും ജാഗരൂഗതയോടെ പെരുമാറേണ്ടത് സഭാ മക്കൾ തന്നെയാണ്. സഭയ്ക്കുള്ളിൽ നിന്ന് തന്നെ സഭയെ താങ്ങി നിർത്തുവാൻ കഴിയുന്നവരാണ് സഭാംഗങ്ങൾ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ശബ്‌ദിക്കുന്ന ന്യൂനപക്ഷത്തിന്റെ ശബ്ദമല്ല മറിച്ചു ശബ്ദിക്കാത്ത ഭൂരിപക്ഷത്തിന്റെ ശബ്ദമാണ് സഭ എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.