സീറോ മലബാര്‍ സെപ്തംബര്‍ 27; മത്താ 21:18-22 – സംശയം

നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍ അത്തിവൃക്ഷത്തോട് ഞാന്‍ ചെയ്തതു മാത്രമല്ല നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക. യേശു ശിഷ്യന്മാരോട് പറയുന്ന വാക്യമാണ്. രണ്ട് കാര്യങ്ങളാണ് യേശു സൂചിപ്പിക്കുന്നത്. വിശ്വസിക്കുക, സംശയിക്കാതിരിക്കുക. ഈ രണ്ട് കാര്യങ്ങള്‍ നമുക്കുണ്ടെങ്കില്‍ നമുക്ക് എല്ലാം ചെയ്യാന്‍ സാധിക്കും എന്നാണ് യേശു ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍, വിശ്വസിക്കുക എന്നത് നമുക്കുണ്ട്. സംശയിക്കാതിരിക്കുക എന്നതോ? സംശയമാണ് നമ്മളില്‍ പലര്‍ക്കും വിശ്വാസജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും സമൂഹജീവിതത്തിന്റെയും അടിത്തറ തകര്‍ക്കുന്ന കാര്യമാണ് സംശയം എന്നത്. ദൈവത്തേയും മനുഷ്യരേയും – ജീവിതപങ്കാളിയേയും മാതാപിതാക്കളെയും മക്കളേയും അധികാരികളേയും അധീനരേയും – സംശയിക്കുന്ന നമ്മള്‍ പിന്നെങ്ങനെയാണ് വിശ്വസിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുക. സംശയം മാറിയപ്പോഴാണ് തോമസ്ശ്ലീഹാ ധീരനായത്, അവനിലൂടെ അത്ഭുതങ്ങള്‍ ഉണ്ടായത് എന്നോര്‍മ്മിക്കുക.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.