ഡൊറോത്തി ഡേയെക്കുറിച്ച് ഓര്‍മ്മകളുടെ പുസ്തകം

ഫ്രാന്‍സിസ് പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കുന്ന ഡൊറോത്തി ഡേയെ ക്കുറിച്ചുള്ള ഓര്‍മ്മകളുടെ പുസ്തകവുമായി കൊച്ചുമകള്‍ കെയ്റ്റ് ഹെന്നെെസ. ‘ഡൊറോത്തി ഡേ, ദ് വേള്‍ഡ് വില്‍ ബി സേവ്ഡ് ബൈ ബ്യൂട്ടി’എന്നാണ് ഈ പുസ്തകത്തിന്റെ പേര്. കാത്തലിക് വര്‍ക്കര്‍ മൂവ്‌മെന്റ് പ്രവര്‍ത്തകയായിരുന്നു ഡൊറോത്തി ഡേ. ലോകത്തിലെ ഓരോ വസ്തുവിലും ദൈവത്തിന്റെ സൗന്ദര്യം ദര്‍ശിക്കാന്‍ സാധിച്ചു എന്നാണ് ഡൊറോത്തി ഡേയുടെ ജീവിതത്തിന്റെ സവിശേഷത എന്ന് ഈ പുസ്തകത്തിലൂടെ വ്യക്തമാക്കപ്പെടുന്നു.

”ദൈനംദിന ജീവിതത്തില്‍ നാം ശ്രദ്ധിക്കാതെയും പരിഗണിക്കാതെയും പോകുന്ന അനവധി കാര്യങ്ങള്‍ എന്റെ അമ്മയും അമ്മൂമ്മയും ശ്രദ്ധിച്ചിരുന്നു. കഴിവനുസരിച്ച് ഓരോരുത്തരും എന്ത് ജോലി ചെയ്യണം എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഓരോ ജനനത്തിനും ഒരു നിയോഗം നിര്‍വ്വഹിക്കാനുണ്ട് എന്നും അമ്മൂമ്മ വിശ്വസിച്ചിരുന്നു.”പുസ്തകത്തിലൂടെ കെയ്റ്റ് വെളിപ്പെടുത്തുന്നു. ആത്മീയ ജീവിതത്തിലും ഭൗതികജീവിതത്തിലും എങ്ങനെയായിരിക്കണെമന്ന കാര്യത്തില്‍ വലിയ ധാരണകളൊന്നുമില്ലാതിരുന്ന ഇക്കാലത്ത് അത് വളരെ പ്രസക്തമായ ഒന്നായിരുന്നു എന്നാണ് കെയ്റ്റിന്റെ സാക്ഷ്യപ്പെടുത്തല്‍.

ഡൊറൊത്തി ഡേയുടെ ഒമ്പതാമത്തെ മകളായ തമാറിന്റെ മകളാണ് കെയ്റ്റ്. 1897-ല്‍ ബ്രൂക്കിലിയിലാണ് ഡൊറോത്തി ജനിച്ചത്. പന്ത്രണ്ടാമത്തെ വയസ്സില്‍ മാമ്മോദീസ സ്വീകരിച്ച് എപ്പിസ്‌കോപ്പല്‍ സഭാംഗമായി. ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ഒരു ജീവിതമായിരുന്നു ഡൊറോത്തിയുടേത്. ഈ പ്രതിസന്ധികള്‍ക്കിടയിലും ആഴമേറിയ ദൈവവിശ്വാസവും ത്യാഗമനോഭാവവും ഡൊറോത്തിക്ക് കൂട്ടിനുണ്ടായിരുന്നു. തകര്‍ന്ന് പോയ അനവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ ആയിരുന്നു ഡൊറോത്തിയുടെ ജീവിതം.

1927-ല്‍ ആഴമേറിയ ഒരു മാനസാന്തരത്തിലൂടെയാണ് ഡൊറോത്തി കത്തോലിക്കാ സഭയില്‍ ചേര്‍ന്ന് മാമ്മോദീസ  സ്വീകരിച്ചു. അതിന് ശേഷം പീറ്റര്‍ മൗറിന്‍ എന്ന വ്യക്തിക്കൊപ്പം ചേര്‍ന്ന് കാത്തലിക് വര്‍ക്കര്‍ മൂവ്‌മെന്റ് എന്ന സംഘടന സ്ഥാപിച്ചു. സൂപ്പ് കിച്ചണ്‍, ഫാം കമ്യൂണിറ്റി, കത്തോലിക്കാ ന്യൂസ് പേപ്പര്‍ എന്നിവ സ്ഥാപിച്ചതും ഇവര്‍ ഇരുവരും ചേര്‍ന്നാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഡൊറോത്തി ഡേ സ്ഥാപിച്ച 185 ലധികം കാത്തലിക് കമ്മ്യൂണിറ്റി വര്‍ക്കര്‍ നിലകൊള്ളുന്നുണ്ട്. ദാരിദ്ര്യവും കരുണയുമായിരുന്നു ഡൊറോത്തി തന്റെ ജീവിത മാതൃക ആയി സ്വീകരിച്ചത്.

മറ്റുള്ളവരില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതായിരുന്നു ഡൊറോത്തിയുടെ വ്യക്തിപ്രഭാവം. ഡൊറോത്തിയുടെ പുസ്തകങ്ങളും ജീവിതവും തങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നതായി പലരും തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് കെയ്റ്റ് ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. പുതിയതും വ്യക്തവുമായ ജീവിത കാഴ്ചപ്പാടുകളിലേക്ക് ഓരോ വ്യക്തിയെയും നയിക്കുന്നതാണ് ഈ പുസ്തകമെന്ന് കെയ്റ്റ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.