ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം മറക്കരുത്: ഫ്രാൻസിസ് പാപ്പാ

ആഘോഷണങ്ങൾക്കിടയിൽ ക്രിസ്തുമസിന്റെ യഥാർത്ഥ അർഥം മറക്കരുത് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഡിസംബർ അഞ്ചാം തിയതി വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ തെളിക്കുന്ന ചടങ്ങിലാണ് പാപ്പാ ഈ കാര്യം ഓർമിപ്പിച്ചത്.

പുൽക്കൂട് നൽകുന്ന പ്രത്യാശ അത് ക്രിസ്തുമസ് എന്താണെന്നു നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്തുമസിന്റെ യഥാർത്ഥ അർഥം മറക്കുകയും ക്രൈസ്തവ അടയാളങ്ങൾ മറച്ചു വയ്ക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിൽ ക്രിസ്തുമസ് നൽകുന്ന സന്ദേശം പകരുന്ന ഏറ്റവും നല്ല മാർഗ്ഗമാണ് പുൽക്കൂടുകൾ  എന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

ഇത് 2018 ഒക്ടോബറിൽ ഉണ്ടായ കൊടുങ്കാറ്റിൽ വൻ നാശനഷ്ടങ്ങൾക്ക് ഇരയായ വടക്കൻ ഇറ്റാലിയൻ പ്രദേശമായ വിസെൻസയിൽ നിന്നാണ് ഈ വർഷം ക്രിസ്തുമസ് ട്രീ കൊണ്ടുവന്നത്.  കൊടുങ്കാറ്റിൽ കടപുഴകി വീണ മരത്തിന്റെ തടിയിൽ കൊത്തിയ ഈശോയുടെ ജനന ദൃശ്യവും ട്രീക്ക് ഒപ്പം ദുരന്തത്തിന്റെ സ്മരണയ്ക്കായി വച്ചിരിക്കുന്നു. 85 അടിയിലധികം ഉയരമുണ്ട് ഈ ക്രിസ്തുമസ് ട്രീക്ക്.